ലൈംഗീക പീഡന പരാതിയിൽ പ്രതികരിച്ച് നടൻ നിവിൻ പോളി. വ്യാജ പരാതിയിൽ എടുത്ത യാതൊരു അടിസ്ഥാനവുമില്ലാത്ത കേസാണിത്. സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകും. നിയമപരമായി തന്നെ കേസിനെ പ്രതിരോധിക്കുമെന്നും നിവിൻ പോളി പ്രതികരിച്ചു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദുബായിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. നിവിൻ അടക്കം ആറ് പേർക്കെതിരെയാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.
യുവതിയുടെ പരാതി വ്യാജമെന്ന് നിവിൻ പോളി. കേസുമായി ബന്ധപ്പെട്ട് എല്ലാ തരത്തിലും സഹകരിക്കും. ഇതിനു പിന്നിൽ തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ട്. പെൺകുട്ടിയെ എനിക്ക് അറിയില്ല. ഇതുവരെ കണ്ടിട്ട് പോലുമില്ല. ഒരു മാസം മുമ്പ് യുവതി സമാനമായ പരാതി ഉന്നയിച്ചിരുന്നു. അന്ന് എസ്ഐ കേസ് ജനുവിൻ അല്ല എന്ന് പറഞ്ഞ് തള്ളിക്കളയുകയായിരുന്നു. സത്യം തെളിയിക്കുമെന്നും മാധ്യമങ്ങൾക്ക് നൽകിയ പ്രസ് മീറ്റിൽ നിവിൻ പോളി പറഞ്ഞു.
Post a Comment