കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞി പൂവാറൻതോടില്‍ ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തിക്കൊന്നു. പൂവാറൻതോട് സ്വദേശി ബിജു എന്ന ജോണ്‍ ചെരിയൻ ആണ് മകൻ ക്രിസ്റ്റിയെ (24) കുത്തികൊലപ്പെടുത്തിയത്.
മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. സംഭവത്തില്‍ അച്ഛൻ ബിജു പോലീസ് കസ്റ്റഡിയിലാണ്.
ഉറങ്ങികിടക്കുകയായിരുന്ന ക്രിസ്റ്റിയുടെ നെഞ്ചിലേക്ക് കത്തികൊണ്ട് കുത്തുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും മകൻ മരിച്ച നിലയിലായിരുന്നു. സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ ബഹളം ഉണ്ടാക്കുന്ന ആളാണ് ബിജു. ഇതിനെ തുടർന്ന് എന്നും വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്ന് പരിസരവാസികള്‍ പറയുന്നു.കഴിഞ്ഞ ദിവസം മദ്യപിച്ചെത്തി തിരുവമ്ബാടിയിലെ ബന്ധുവീട്ടില്‍ ബഹളമുണ്ടാക്കിയ ബിജുവിനെ മക്കള്‍ അനുനയിപ്പിച്ച് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ബന്ധുക്കളാണ് ഇക്കാര്യം ക്രിസ്റ്റിയെ വിളിച്ചറിയിച്ചത്. ഇതിനെ തുടർന്ന് വീട്ടിലെത്തിയ ബിജുവും ക്രിസ്റ്റിയും തമ്മില്‍ തർക്കം നടന്നതായാണ് വിവരം. അതേസമയം മരിച്ച ക്രിസ്റ്റിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
അതേസമയം കഴിഞ്ഞ തിങ്കളാഴ്ച കോട്ടയം പൊൻകുന്നത്ത് തലയ്ക്കടിച്ച് മകൻ അച്ഛനെ കൊലപ്പെടുത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ മാറ്റിവെച്ചതിനെക്കുറിച്ചുണ്ടായ തർക്കത്തില്‍ മകൻ അച്ഛന്റെ തലയ്ക്കടിക്കുകയായിരുന്നു. പൊൻകുന്നം ചേപ്പുംപാറ പടലുങ്കല്‍ പി ആർ ഷാജി (55) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് സംഭവം. മകൻ രാഹുല്‍ ഷാജിയെ (29) പോലീസ് അറസ്റ്റ് ചെയ്തു.
Post a Comment