തിരുവനന്തപുരം : എല്‍ ഡി എഫ് കണ്‍വീനർ സ്ഥാനത്ത് നിന്നും ഇ പി ജയരാജനെ നീക്കി. രാജി സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ പുറത്താക്കിയതായി നേതൃത്വം അറിയിച്ചത്.
ഇ പിയ്ക്ക് പകരം ടി.പി രാമകൃഷ്ണൻ എല്‍ ഡി എഫ് കണ്‍വീനറാകും.
അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണ് ഇ പിയെ പുറത്താക്കിയിരിക്കുന്നത്. ഇന്ന് നടക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ നിന്നും ഇ പി ജയരാജൻ വിട്ട് നിന്നിരുന്നു. ഇതിന് പിന്നാലെയാണ് കണ്‍വീനർ സ്ഥാനത്ത് നിന്നും പുറത്താക്കിക്കൊണ്ട് സിപിഎം നേതൃത്വം അറിയിപ്പ് പുറപ്പെടുവിച്ചത്. അതേസമയം, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇ പിയും പാർട്ടിയും തമ്മിലുള്ള ചേരിതിരിവ് പ്രകടമായിരുന്നു. പലപ്പോഴും പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന പരസ്യ പ്രതികരണങ്ങള്‍ ഉള്‍പ്പെടെ ഇ പി നടത്തിയിട്ടുണ്ട്.
അതേസമയം, ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജന്‍ നടത്തിയ കൂടിക്കാഴ്ച വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. ബിജെപി പ്രവേശനത്തില്‍ ഇ പിയുമായി 3 വട്ടം ചർച്ച നടത്തിയെന്ന് ശോഭ സുരേന്ദ്രൻ്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച പുറത്തറിഞ്ഞത്. പ്രകാശ് ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ച ആയിരുന്നില്ലെന്നും അതിനാലാണ് പാര്‍ട്ടിയെ അറിയിക്കാത്തിരുന്നത് എന്നുമായിരുന്നു വിഷയത്തില്‍ ഇ പിയുടെ വിശദീകരണം.
The post കടക്ക് പുറത്ത്…! ഇ പി ജയരാജനെ എല്‍ ഡി എഫ് കണ്‍വീനർ സ്ഥാനത്ത് നിന്ന് നീക്കി ; പകരം ചുമതല ടി പി രാമകൃഷ്ണന് appeared first on Tatwamayi News.
Post a Comment