ചെള്ളുപനി ബാധിച്ച കണ്ണൂര്‍ സ്വദേശി മരിച്ചു; പനിക്ക് കാരണം ശരീരത്തില്‍ പ്രവേശിക്കുന്ന ബാക്ടീരിയ; രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല

പരിയാരം: കണ്ണൂരില്‍ ചെള്ളുപനി ബാധിച്ച്‌ ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. പുരളിമല കോളനിയിലെ കായലോടന്‍ കുമാരനാണ് (50) മരിച്ചത്.
ഒരു മാസം മുമ്ബ് പനി ബാധിച്ച്‌ രോഗം ഭേദപ്പെട്ട കുമാരന് ഒരാഴ്ച മുമ്ബാണ് വീണ്ടും പനി വന്നത്. തുടര്‍ന്നുള്ള പരിശോധനയില്‍ ചെള്ളുപനിയാണെന്ന് വ്യക്തമായതോടെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് വെന്‍റിലേറ്ററില്‍ കഴിയുകയായിരുന്ന കുമാരന്‍ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. സ്‌ക്രൈബ് ടൈഫസ് എന്നറിയപ്പെടുന്ന ചെള്ളുപനിക്ക് കാരണം ചെള്ളുകളിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന ബാക്ടീരിയയാണ്.

എലികളിലും മറ്റ് ചില ഉരഗങ്ങളിലും കാണപ്പെടുന്ന ചെള്ളുകള്‍ മനുഷ്യരെ കടിച്ചാല്‍ മാത്രമേ രോഗം പിടിപെടുകയുള്ളൂ. രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ലെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.കെ.സുദീപ് പറഞ്ഞു. ചെള്ളുകടിയേറ്റ ഭാഗത്ത് കറുപ്പ്‌നിറം പ്രത്യക്ഷപ്പെടും. 14 ദിവസത്തിനകം പനി, തലവേദന, പേശിവേദന, ചുമ, വിറയല്‍ ദഹനമില്ലായ്മ എന്നിവയും രോഗ ലക്ഷണങ്ങളാണ്.

ഭാര്യ.എന്‍.കെ. ഗീത. മക്കള്‍: അതുല്‍കുമാര്‍,ആദര്‍ശ്,അഞ്ജിമ. …

Post a Comment

Previous Post Next Post