68ാം വയസിൽ 7ാം ക്ലാസ് പരീക്ഷ എഴുതി ഇന്ദ്രൻസ്

സാക്ഷരത മിഷൻ നടത്തുന്ന 7ാം ക്ലാസ് തുല്യതാ പരീക്ഷ എഴുതി നടൻ ഇന്ദ്രൻസ്. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സെന്‍ട്രല്‍ സ്കൂളില്‍ വച്ചാണ് നടൻ പരീക്ഷ എഴുതുന്നത്. 68ാം വയസിലാണ് ഇന്ദ്രൻസ് ഈ പരീക്ഷ എഴുതുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. സ്കൂള്‍ വിദ്യാഭ്യാസം നിര്‍ത്തി തയ്യല്‍ ജോലിയിലേക്ക് പോയി എന്നാണ് ഇന്ദ്രന്‍സ് മുമ്പ് പറഞ്ഞത്. ഈ പ്രായത്തിലും പരീക്ഷ എഴുതിയ നടന്റെ സമീപനം മറ്റുള്ളവർക്കും മാതൃകയും പ്രചോദനവുമാണ്.

Post a Comment

Previous Post Next Post