ബജാജിന്റെ പുതിയ സിഎന്‍ജി ബൈക്ക് ജൂലൈ 17ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി. സിഎന്‍ജിയിലും പെട്രോളിലും ഓടിക്കാന്‍ കഴിയുന്ന രാജ്യത്തെ ആദ്യ ബൈക്കായിരിക്കും ഇത്. മെട്രോ നഗരങ്ങളില്‍ സിഎന്‍ജി നിറയ്ക്കാന്‍ എടുക്കുന്ന സമയം കണക്കിലെടുത്താണ് പെട്രോള്‍ ഇന്ധനവും നിറയ്ക്കാനുള്ള ക്രമീകരണം ഇതില്‍ ഒരുക്കിയിരിക്കുന്നത്. ഏകദേശം 80,000 രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.
CNGയിലും പെട്രോളിലും ഓടിക്കാന്‍ കഴിയുന്ന ബൈക്ക്; രാജ്യത്ത് ആദ്യം
Alakode News
0
Post a Comment