കണ്ണൂരിൽ നിയന്ത്രണംവിട്ട് വട്ടംകറങ്ങിയ കാർ, വൈദ്യുതി പോസ്റ്റ് ഇടിച്ചുതകർക്കുന്ന ദൃശ്യങ്ങൾ




കണ്ണൂർ: കണ്ണൂർ തോട്ടട പോളിടെക്നിക്കിനു സമീപം കാർ നിയന്ത്രണം വിട്ടു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. അമിത വേഗത്തില്‍ വന്ന കാർ റോഡില്‍നിന്ന് തെന്നി തലതിരിഞ്ഞ് സമീപത്തെ വൈദ്യുതി തൂണിടിച്ചു.
പിന്നീട് ഒരു സ്കൂട്ടറിലും ഇടിച്ചു. കടയുടെ ചുമരില്‍ ഇടിച്ചാണ് കാർ നിന്നത്. അപകടത്തില്‍ ആർക്കും പരിക്കില്ല.

വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ് 

Post a Comment

Previous Post Next Post