യൂറോ ആരവങ്ങൾക്ക് ജർമനിയിൽ അരങ്ങുണരുന്നു. ഇന്ന് രാത്രി 12:30ന് മ്യൂണികിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ ജർമനിയും സ്കോട്ലൻഡും ഏറ്റുമുട്ടും. ബെർലിൻ, കൊളോൺ, ഡോർട്ട്മുണ്ട്, ഡുസഡർഫ്, ഫ്രാങ്ക്ഫുട്ട്, ഹാംബർഗ്, ലെപ് സിഗ്, മ്യൂണിക്, ഗെൽസൻക്യൂഷൻ എന്നീ പത്തു നഗരങ്ങളിലായാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ഇന്ത്യൻ സമയം വൈകീട്ട് 6:30, 9:30, 12:30 എന്നീ സമയങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറുക.
കാൽപന്തിന്റെ വൻകരയാട്ടത്തിന് ഇന്ന് കിക്കോഫ്!
Alakode News
0
Post a Comment