ആളുകള്‍ ഉറങ്ങിപ്പോകും; സുവിശേഷ പ്രസംഗം ചുരുക്കണം - മാര്‍പാപ്പ

വത്തിക്കാൻ സിറ്റി: കുർബാനക്കിടയിലും സുവിശേഷ പ്രസംഗങ്ങളിലും മറ്റും വൈദികർ നടത്തുന്ന പ്രസംഗങ്ങള്‍ ചുരുക്കിയില്ലെങ്കില്‍ ആളുകള്‍ ഉറങ്ങിപ്പോകുമെന്ന് ഫ്രാൻസിസ് മാർപാപ്പ.
പരമാവധി എട്ട് മിനുട്ടില്‍ സുവിശേഷ പ്രസംഗം അവസാനിപ്പിക്കണം. പ്രസംഗങ്ങള്‍ ചെറുതും ലളിതവും വ്യക്തതയുള്ളതുമാകണം.കൂടുതല്‍ സമയം പ്രസംഗിച്ചാല്‍ ആളുകളുടെ ശ്രദ്ധ നഷ്ടപ്പെടും,അവർ ഉറങ്ങിപ്പോകും. 

ബുധനാഴ്ച നടത്തിയ പ്രസംഗത്തിലാണ് മാർപാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.

Post a Comment

Previous Post Next Post