ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി ദമ്പതികൾ ഉൾപ്പെടെ നാലുപേര്‍ അറസ്റ്റില്‍

ഇരിട്ടി :ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി ദമ്ബതികളടക്കം നാലുപേർ അറസ്റ്റില്‍ . കണ്ണൂർ കൂട്ടുപുഴ എക്‌സൈസ് ചെക്പോസ്റ്റില്‍ വാഹനപരിശോധന നടത്തവെ ഉദ്യോഗസ്ഥരെ അപായപ്പെടുത്തും വിധം കാറെടുത്തു ഓടിച്ചു പോയ ബേപ്പൂർ സ്വദേശികളായ യാസ്സർ അറഫാത്തിനെയും കൂട്ടാളികളെയുമാണ്‌എക്‌സൈസ് വലയിലാക്കിയത് .

അൻപത് ലക്ഷത്തോളം രൂപ വിലമതിക്കുന്ന *685* ഗ്രാം മാരക മയക്കുമരുന്നായ മേതാംഫിമിറ്റമിനുമായി മലപ്പുറം കോഴിക്കോട് ജില്ലകളില്‍ നിന്നായി നാലു പേരെയാണ് മലപ്പുറം എക്‌സൈസ് എൻഫോസ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സർക്കിള്‍ ഇൻസ്‌പെക്ടർ സജികുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് ടീം പിടികൂടിയത്.

വെള്ളിയാഴ്ച പുലർച്ചെ 2.30 നാണു കൂട്ടുപുഴ എക്‌സൈസ് ചെക്പോസ്റ്റില്‍ വാഹനപരിശോധന നടത്തുകയായിരുന്ന അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഷാജി കെ കെ, പ്രിവെന്റീവ് ഓഫീസർ ഷാജി അളോക്കൻ എന്നിവരെ KL45M6300 നമ്ബർ വെള്ള സ്വിഫ്റ്റ് കാറുകൊണ്ട് അപായപെടുത്താൻ ശ്രമിച്ചത്. തുടർന്ന് ഈ കാറിനെ പിന്തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥരായ അസിസ്റ്റൻ്റ് എക്‌സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടം പ്രിവൻ്റീവ് ഓഫീസർമാരായ മജീദ് കലേഷ്, പോലീസും പിടികൂടാൻ ശ്രമിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

കണ്ണൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ഷിബു, ഇരിട്ടി പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ ജിജീഷ് എന്നിവരുടെ നിർദേശനുസരണം എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡും കണ്ണൂർ ഡിഫൻസും ഇരിട്ടി പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ച രാത്രിയോടെ വാഹനം ഓടിച്ചിരുന്ന ബേപ്പൂർ സ്വദേശി യാസ്സർ അറഫാത്തിനെയും കാറും മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നായി കണ്ടെത്തി കസ്റ്റടിയിലെടുത്തു.പ്രതി കടത്തികൊണ്ടു വന്ന മയക്കുമരുന്നുകള്‍ കണ്ടെത്തുന്നതിനും കൂട്ടുപ്രതികളെ കണ്ടെത്തുന്നതിനും മലപ്പുറം എക്‌സൈസ് സൈബർസെല്ലിന്റെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിച്ച എക്‌സൈസ് 24 മണിക്കൂറിനകം തന്നെ പ്രതികളെ വലയിലാക്കുകയും മയക്കുമരുന്നുകള്‍ കണ്ടെത്തുകയും ചെയ്തു. 

Arrested

Post a Comment

Previous Post Next Post