കെഎസ്‌ആര്‍ടിസി ബസ് ഇടിച്ചുകയറി; തൃശൂരിലെ ശക്തൻ തമ്പുരാൻ പ്രതിമ തകര്‍ന്നു

തൃശൂര്‍: തൃശൂരില്‍ കെഎസ്‌ആർടിസി ബസ് നിയന്ത്രണം വിട്ട് ശക്തൻ തമ്ബുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറി അപകടം. തൃശൂർ നഗരത്തിലാണ് ഇന്ന് പുലർച്ചയോടെയാണ് അപകടമുണ്ടായത്.
അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു.

ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. പ്രതിമ പൂർണമായി തകർന്ന നിലയിലാണ്.

കൊച്ചി രാജ്യത്തിന്റെ തമ്ബുരാക്കന്മാരുടെ നീണ്ട ശൃംഖലയിലെ ഏറ്റവും തിളക്കമേറിയ രാജാവായിരുന്നു ശക്തൻ തമ്ബുരാൻ’.(1790-1805) ശരിയായ പേര് രാജാ രാമവർമ്മ’കുഞ്ഞി പിള്ള തമ്ബുരാൻ എന്നാണ്.(ജനനം – 1751, മരണം – 1805). കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ ശില്പി എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.

കഴിവുറ്റ ഭരണാധികാരി, തന്ത്ര ശാലി, ദൂരവീക്ഷണമുള്ള രാഷ്‌ട്രതന്ത്രജ്ഞൻ എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹമാണ് തൃശ്ശൂർ പൂരം തുടങ്ങിയത്. കൊച്ചി രാജ്യ ചരിത്രത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം തിരുവിതാംകൂർ രാജ്യത്ത് മാർത്താണ്ഡ വർമ്മ എന്ന പോലെയാണ്.

കള്ളന്മാരെയും അക്രമികളെയും അദ്ദേഹം ദയയില്ലാതെ അമർച്ച ചെയ്തു. നീതിനടപ്പാക്കുന്നതില്‍ അദ്ദേഹത്തിന് ഒരു വിട്ടുവീഴ്ചയും ഇല്ലായിരുന്നു. അതുകൊണ്ട് ജനങ്ങള്‍ അദ്ദേഹത്തെ ശക്തൻ തമ്ബുരാൻ എന്നു വിളിച്ചു. സത്യസന്ധത അദ്ദേഹത്തിന്റെ ഭരണത്തിന്റെ മുഖമുദ്രയായിരുന്നു.

തൃശ്ശൂർ പട്ടണത്തിന്റെ ഹൃദയഭാഗത്തായാണ് അദ്ദേഹത്തിന്റെ കൊട്ടാരം. നന്നായി സൂക്ഷിച്ച പല രാജകീയ പുരാവസ്തുക്കളും ഗാലറികളും ഇവിടെ ഉണ്ട്. വടക്കേക്കര കൊട്ടാരം എന്നാണ് ഇത് അറിയപ്പെടുന്നത്.

Post a Comment

Previous Post Next Post