മൂന്നാമൂഴം! മോഹൻലാല്‍ "അമ്മ' പ്രസിഡന്‍റായി തുടരും

കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റായി മോഹൻലാല്‍ തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ മൂന്നാംതവണയാണ് മോഹൻലാല്‍ പ്രസിഡന്‍റാകുന്നത്.
എതിരില്ലാതെയാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് താരം തെരഞ്ഞെടുക്കപ്പെട്ടത്. 

ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കാണ് ഇനി മത്സരം നടക്കാനുള്ളത്. ഇടവേള ബാബു സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിലാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് സിദ്ദീഖ്, നടി കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാല്‍ എന്നിവരാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. ജഗദീഷ്, മഞ്ജു പിള്ള, ജയൻ ചേർത്തല എന്നിവരാണ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുക. ജൂണ്‍ 30ന് നടക്കുന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

Post a Comment

Previous Post Next Post