പണം നിക്ഷേപിച്ചാല്‍ ഇരട്ടി ലാഭം ലഭിക്കുമെന്ന പരസ്യത്തിന്റെ ലിങ്കില്‍ കയറിയ കണ്ണൂർ സ്വദേശിയായ യുവാവിന് നഷ്ടമായത് ലക്ഷങ്ങൾ. കക്കാട് അത്താഴകുന്ന് സ്വദേശിയായ 41 കാരനാണ് പറ്റിക്കപ്പെട്ടത്. സോഷ്യൽമീഡിയയിൽ വന്ന പരസ്യം വിശ്വസിച്ചാണ് യുവാവ് ആദ്യം കുറച്ച് പണം നിക്ഷേപിച്ചത്. അതിന് തട്ടിപ്പുകാർ ലാഭ വിഹിതം നൽകി. പിന്നീട് ഇരട്ടി തുക നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. തുടർന്നാണ് 1688000 രൂപയോളം യുവാവിന് നഷ്ടമായത്.
കണ്ണൂരിൽ ഓൺലൈൻ തട്ടിപ്പ്; ലിങ്കിൽ കയറിയ യുവാവിന്റെ 16 ലക്ഷം പോയി!
Alakode News
0
Post a Comment