വാഹന പരിശോധനയ്‌ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോയി; ബേപ്പൂര്‍ സ്വദേശി അറസ്റ്റില്‍

കണ്ണൂർ: കണ്ണൂരില്‍ വാഹനപരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി. കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റില്‍ വെച്ചാണ് സംഭവമുണ്ടായത്.

കാറിനുള്ളില്‍ കയറി പരിശോധിക്കുമ്ബോഴാണ് ഉദ്യോഗസ്ഥനുമായി കാർ കടന്നു കളഞ്ഞത്. മൂന്ന് കിലോമീറ്റർ അപ്പുറത്ത് ഉദ്യോഗസ്ഥനെ ഇറക്കിവിടുകയും ചെയ്തു.

തൊട്ടടുത്ത് നിന്ന മറ്റൊരു ഉദ്യോഗസ്ഥനെ തളളിയിട്ട ശേഷമാണ് ഇവർ ഉദ്യോഗസ്ഥനെയും കൊണ്ട് അതിവേഗം കാറോടിച്ച്‌ പോയത്. കാർ ഓടിച്ചിരുന്ന ബേപ്പൂർ സ്വദേശി യാസർ അറഫാത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മയക്കുമരുന്ന് സംഘത്തിലെ കണ്ണിയാണ് യാസറെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി.

Post a Comment

Previous Post Next Post