അങ്കമാലിയില്‍ കുടുംബം വെന്തുമരിച്ച സംഭവം; തീപിടിത്തത്തിന് കാരണം എസിയില്‍ നിന്നുള്ള ഗ്യാസ് ലീക്ക്, വയറിങ്ങിലും പ്രശ്നം

അങ്കമാലിയില്‍ വീടിന് തീ പിടിച്ചു 4 പേർ മരിച്ച സംഭവത്തില്‍ പൊലീസിൻ്റെ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. തീപിടുത്തത്തിന് കാരണം എസിയില്‍ നിന്നുള്ള ഗ്യാസ് ലീക്ക് ആയതെന്ന് പ്രാഥമിക നിഗമനം.
മുറിയിലെ വയറിങ്ങിലും ചില പ്രശ്നങ്ങള്‍ കണ്ടെത്തി
ഇലക്‌ട്രിക്കല്‍ എൻജിനീയർ നാളെ വിശദമായ റിപ്പോർട്ട് നല്‍കും. ഇതിനിടെ മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ശരീരത്തില്‍ കെമിക്കലുകളുടെ സാന്നിധ്യം ഉണ്ടോ എന്ന് പരിശോധിക്കാൻ സ്കിൻ സാമ്ബിള്‍ ലാബിലേക്ക് അയച്ചിരിക്കുകയാണ്. ബോധരഹിതരായതുകൊണ്ടാവാം രക്ഷപ്പെടാൻ സാധിക്കാതിരുന്നതെന്നുമാണ് വിലയിരുത്തല്‍.

Post a Comment

Previous Post Next Post