ഡല്‍ഹി: നാളെ മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ മന്ത്രിസഭാ രൂപീകരണ ചർച്ചകള്‍ ഊർജിതമാക്കി എൻഡിഎ.
മന്ത്രിമാരുടെ പട്ടിക ഇന്ന് രാത്രിയോ നാളെ രാവിലെയോ തയാറാകുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ രാത്രി ജെ.പി.നദ്ദയുടെ വസതിയില്‍ സഖ്യകക്ഷി നേതാക്കളുടെ യോഗം വിളിച്ചിരുന്നു. ടിഡിപിയും ജെഡിയുവും നാല് മന്ത്രിസ്ഥാനങ്ങള്‍ വീതം വേണമെന്ന് ആവശ്യപ്പെട്ടു. സഖ്യ കക്ഷി നേതാക്കളുമായി ഇന്ന് ധാരണയുണ്ടാക്കുമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി. സ്പീക്കർ സ്ഥാനത്തിന്റെ കാര്യത്തില്‍ ചർച്ചകള്‍ തുടരാനാണ് ധാരണ.
Post a Comment