കണ്ണൂര്‍: തലശേരി-മാഹി ബൈപ്പാസില്‍ യുവാവ് കാർ ഇടിച്ച് മരിച്ചു. കരിയാട് സ്വദേശി നസീർ ആണ് മരിച്ചത്.
യാത്രയ്ക്കിടെ വാഹനം നിർത്തി പുറത്തിറങ്ങിയപ്പോളാണ് അപകടം സംഭവിച്ചത്.
തലശേരി-മാഹി ബൈപ്പാസില്‍ കവിയൂർ അടിപ്പാതക്ക് മുകളിലായാണ് സംഭവം നടന്നത്. രണ്ട് സുഹൃത്തുക്കളുമൊത്താണ് ഇയാള്‍ യാത്രചെയ്തിരുന്നത്. കവിയൂർ അടിപ്പാതക്ക് മുകളില്‍ എത്തിയപ്പോള്‍ നസീർ കാർ നിർത്തി പുറത്തിറങ്ങുകയായിരുന്നു.
പുറത്തിറങ്ങിയ ഇയാളെ മറ്റൊരു കാർ ഇടിച്ചുതെറിപ്പിച്ചു. തുടർന്ന് ഇയാള്‍ താഴെയുള്ള സർവീസ് റോഡിലേക്ക് തലയിടിച്ച് വീഴുകയും . തുടർന്ന് കാർ നിയന്ത്രണംവിട്ട് നിർത്തിയിട്ടിരുന്ന നസീറിന്‍റെ വാഹനത്തിലും ഇടിക്കുകയുമായിരുന്നു. അപകടം നടന്ന് ഉടൻ നസീറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post a Comment