ബംഗളൂരു: ആമസോണ്‍ പാക്കേജിനൊപ്പം മൂർഖൻ പാമ്ബ് എത്തിയതിന്റെ ഞെട്ടലിലാണ് ബംഗളൂരുവിലെ ദമ്ബതികള്‍.
ഞായറാഴ്ചയാണ് ആമസോണില്‍ ഓർഡർ ചെയ്ത സാധനം വീട്ടിലെത്തിയത്.
എന്നാല്‍, ഉല്‍പന്നത്തോടൊപ്പം മൂർഖൻ പാമ്ബ് കൂടി എത്തുകയായിരുന്നു. സോഫ്റ്റ്വെയർ എൻജിനീയർമാരായ ദമ്ബതികള്‍ എക്സ്ബോക്സ് കണ്‍ട്രോളറാണ് ഓണ്‍ലൈനില്‍ ഓർഡർ ചെയ്തത്.
സാധനം എത്തിയപ്പോള്‍ പാക്കേജിനുള്ളില്‍ പാമ്ബ് കൂടിയുള്ളത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പാക്കേജിലെ ടേപ്പില്‍ കുടുങ്ങിയ നിലയിലായിരുന്നു പാമ്ബ്.
പാക്കേജിനുള്ളിലെ പാമ്ബിന്റെ വിഡിയോ ഇരുവരും ഷൂട്ട് ചെയ്തിട്ടുണ്ട്.രണ്ട് ദിവസം മുമ്ബാണ് എക്സ്ബോക്സ് കണ്‍ട്രോളർ ഓർഡർ ചെയ്തത്. പാക്കേജ് ആമസോണ്‍ ഡെലിവറി ബോയ് നേരിട്ട് കൈമാറുകയായിരുന്നു.
പിന്നീട് ഇത് തുറന്നപ്പോഴാണ് പാമ്ബുള്ള വിവരം മനസിലായത്. പാമ്ബ് ടേപ്പിനുള്ളില്‍ കുടുങ്ങി കിടക്കുകയായിരുന്നതിനാല്‍ ആർക്കും മറ്റ് അപകടങ്ങളൊന്നും ഉണ്ടായില്ല.
സംഭവം ഉടൻ ആമസോണിനെ അറിയിച്ചെങ്കിലും ആദ്യം നടപടികളൊന്നും ഉണ്ടായില്ലെന്ന് ദമ്ബതികള്‍ പറയുന്നു. തുടർന്ന് വിഡിയോ ഉള്‍പ്പടെയുള്ള തെളിവുകള്‍ കൈമാറിയപ്പോള്‍ റീഫണ്ട് നല്‍കിയെന്നും ദമ്ബതികള്‍ പറഞ്ഞു.
തങ്ങള്‍ക്ക് റീഫണ്ട് ലഭിച്ചു. നല്ല വിഷമുള്ള പാമ്ബാണ് പാക്കേജിനൊപ്പമെത്തിയത്. ഇത് ആമസോണിന്റെ ഭാഗത്ത് നിന്നുണ്ടായ സുരക്ഷവീഴ്ചയാണ്.
പാക്കേജിന്റെ പാക്കിങ്ങിലും വിതരണത്തിലുള്‍പ്പടെ ആമസോണിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായെന്നും ദമ്ബതികള്‍ പരാതിപ്പെടുന്നു.
പരാതി ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് വിവരങ്ങള്‍ പങ്കുവെക്കാൻ ദമ്ബതികളോട് ആമസോണ്‍ ആവശ്യപ്പെട്ടു. വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പടെ നല്‍കിയതിനെ തുടർന്ന് ദമ്ബതികള്‍ക്ക് കമ്ബനി റീഫണ്ട് നല്‍കി.
എന്നാല്‍, വിഷയത്തില്‍ കമ്ബനി നഷ്ടപരിഹാരം നല്‍കുകയോ പരസ്യക്ഷമാപണം നടത്തുകയോ ചെയ്തിട്ടില്ലെന്നും ദമ്ബതികള്‍ പറഞ്ഞു.
Post a Comment