കണ്ണൂർ: കാർത്തികപുരത്ത് തളിപ്പറമ്പ് സ്വദേശിനിയായ യുവതി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത് നാടിനെ നടുക്കത്തിലാഴ്‌ത്തി.
കാർയാത്രക്കാരിയും തളിപ്പറമ്ബ് തിരുവട്ടൂർ സ്വദേശിനിയുമായ അസ്ലഹയാ (22) ണ് സ്വകാര്യ ബസിടിച്ചു മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് അപകടം. ചീക്കാടുനിന്നും കണ്ണൂരിലേക്ക് പോകുന്ന ഫൈസാൻ ബസില്‍ എതിർ വശത്തു നിന്നും അമിതവേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുൻഭാഗം ബസിനടിയില്‍പ്പെട്ടു പോയിരുന്നു പരുക്കേറ്റ വരെ നാട്ടുകാരും പൊലിസും ചേർന്ന് വാഹനത്തില്‍ നിന്നും പുറത്തെടുത്ത് ആലക്കോട് ആശുപത്രിയിലെത്തിച്ചു വെങ്കിലും അസ് ലഹ മരണമടയുകായിരുന്നു. കാർ ഓടിച്ച ഇവരുടെ ഭർത്താവ് ബഷീർ (27) മകൻ മുഹമ്മദ് (ഒന്നര ) ബന്ധുക്കളായ ഫൈസല്‍ (32) സഫ (25) അബ്ദുറഹ്മാൻ (32) മുഹമ്മദ് (14) എന്നിവർക്കാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ബഷീർ , ഫൈസല്‍ എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മറ്റുള്ളവർ പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് അസ്ലഹയുടെ മൃതദ്ദേഹം പോസ്റ്റു മോർട്ടം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് കബറടക്കത്തിനായി വിട്ടുകൊടുക്കും മണക്കടവിലെ നീലക്കയം വെള്ളച്ചാട്ടം കാണാൻ പോയതായിരുന്നു കാറിലുണ്ടായിരുന്നവർ. ചൊർക്കള തഖ് വ മസ്ജിദിന് സമീപം ടി.പി.മുഹമ്മദലി - ആയിഷ ദമ്ബതികളുടെ മകളാണ് അസ് ലഹ' സഹോദരങ്ങള്‍ : അഷ്‌കറലി അസ് അദി, അൻസിറലി, അഫ് റഫ.
Post a Comment