കണ്ണൂർ: കാട്ടുപോത്തുകളെ കാണുന്ന പ്രദേശങ്ങളില്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകടം ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത പുലർത്തുമെന്ന് വനം വകുപ്പ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കോളയാട് പഞ്ചായത്തിലെ വനാതിർത്തി പ്രദേശങ്ങളിലുള്ള ജനവാസ മേഖലയില്‍ കാട്ടുപോത്തുകളുടെ ശല്യം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ വി. ദേവദാസ് സമർപ്പിച്ച പരാതായില്‍ കമ്മീഷൻ വനംവകുപ്പിനോട് റിപ്പോർട്ട് തേടിയിരുന്നു.ചങ്ങലഗേറ്റ് പെരുവ റോഡില്‍ വാഹനമോടിച്ചയാള്‍ കാട്ടുപോത്തിനെ കണ്ട് തെന്നി വീണതും പരാതികകാരന് ചൂണ്ടിക്കാട്ടിയിരുന്നു. കണ്ണൂർ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസർ കമ്മീഷനു നല്‍കിയ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ജാഗ്രത പുലർത്തുമെന്നറിയിച്ചത്.
Post a Comment