സിപി.എം പാര്‍ട്ടി ഓഫീസിനകത്ത് മധ്യവയസ്ക്കൻ തൂങ്ങിമരിച്ച നിലയിൽ


പെരിങ്ങോം: മധ്യവയസ്‌ക്കന്‍ സി.പി.എം ലോക്കല്‍ കമ്മറ്റി ഓഫീസിനകത്ത് തൂങ്ങിമരിച്ചു.
കുറ്റൂരിലെ കുടുക്കേല്‍ വീട്ടില്‍ രാമന്‍-ലക്ഷ്മി ദമ്പതികളുടെ മകന്‍ കെ.രഘു(54)നെയാണ് ഇന്ന് രാവിലെ ഓഫീസിനകത്ത് മേല്‍ക്കൂരയിലെ ഹുക്കില്‍ തുങ്ങിയ നിലയില്‍ കണ്ടത്.

ഇന്ന് രാവിലെ 9.15 നാണ് മൃതദേഹം കണ്ടത്. ബാര്‍ തൊഴിലാളിയായിരുന്ന രഘു ഇടക്കാലത്ത് ദുബായിലേക്ക് പോയി മടങ്ങിവന്ന ശേഷം ചെറുവത്തൂരിലെ ബാറിലെ ജോലിയും ലോട്ടറി വില്‍പ്പനയുമായി കഴിയുകയായിരുന്നു.

ശൈലജയാണ് ഭാര്യ. മക്കള്‍: അഭിറാം, അഭിമന്യു,ഐശ്വര്യ. സഹോദരങ്ങള്‍: കമലാക്ഷന്‍, ജാനകി, കല്യാണി.
സി.പി.എമ്മിന്റെ കുറ്റൂര്‍ ലോക്കല്‍ കമ്മറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന എ.വി.സ്മരക മന്ദിരത്തിനകത്താണ് രഘു തുങ്ങിമരിച്ചത്. കുടുംബപ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് സൂചന.

Post a Comment

Previous Post Next Post