സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; 53,000 രൂപയില്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് ഒരുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില വീണ്ടും താഴേക്ക്. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്.
ഇതോടെ ഒരു പവന് 52,800 രൂപയിലും ഗ്രാമിന് 6,600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 

അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,495 രൂപയിലും പവന് 160 രൂപ കുറഞ്ഞ് 43,960 രൂപയിലുമെത്തി. 

ശനിയാഴ്ച സ്വർണവില ഒറ്റയടിക്ക് 640 രൂപ കുറഞ്ഞിരുന്നു. ഇതിനു പിന്നാലെ തിങ്കളാഴ്ച വീണ്ടും 80 രൂപ കുറഞ്ഞു. പിന്നീട് ചൊവ്വാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്നു വീണ്ടും വില കുറഞ്ഞത്. ഇതോടെ, അഞ്ചുദിവസത്തിനിടെ സ്വർണവില പവന് കുറഞ്ഞത് 920 രൂപയാണ്.

സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം വ്യാഴാഴ്ചയാണ് സ്വര്‍ണവില വീണ്ടും 53,000 കടന്നത്. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വ്യാഴാഴ്ച വർധിച്ചത്. വെള്ളിയാഴ്ച പവന് 600 രൂപയും ഗ്രാമിന് 75 രൂപയും വർധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർധിച്ചു.

രണ്ടുദിവസത്തെ കുതിപ്പിനു ശേഷം 54,000ലേക്ക് നീങ്ങുന്നുവെന്ന പ്രതീതി സൃഷ്ടിച്ച സ്വര്‍ണവില ശനിയാഴ്ച അതേപടി തിരിച്ചിറങ്ങുകയായിരുന്നു. 

ജൂണ്‍ ഏഴിന് രേഖപ്പെടുത്തിയ ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് ജൂണ്‍ എട്ടുമുതല്‍ 10 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 6,570 രൂപയും പവന് 52,560 രൂപയുമാണ്.

കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ റിക്കാർഡ് കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞശേഷം ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞയാഴ്ച വീണ്ടും 54,000 കടന്ന് മുന്നേറി. പിന്നീട് ഒറ്റയടിക്ക് 1,500 രൂപ കുറഞ്ഞ് 52,500 നിലവാരത്തിലേക്ക് എത്തിയ സ്വര്‍ണവിലയാണ് വീണ്ടും 53,000 രൂപ കടന്നത്.

ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

അതേസമയം വെള്ളിവിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ടുരൂപ ഇടിഞ്ഞ് 93 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Post a Comment

Previous Post Next Post