മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് വീണു; നാല് പേര്‍ മരിച്ചു

ബംഗളൂരു: കനത്ത മഴയിലും കാറ്റിലും വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് വീണ് നാല് പേര്‍ മരിച്ചു. മംഗളൂരു ഉള്ളാളിലാണ് അപകടം.
മദനി നഗര്‍ സ്വദേശി യാസീര്‍, ഭാര്യ മറിയുമ്മ മക്കളായ റിഫ, റിയാന എന്നിവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് അപകടം. വീടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന നാലംഗ കുടുംബമാണ് അപകടത്തില്‍പെട്ടത്. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് നാല് പേരുടെയും മൃതദേഹം പുറത്തെടുത്തത്. ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Post a Comment

Previous Post Next Post