ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തില്‍ വീണ്ടും മാറ്റം; ഇളവ് അനുവദിച്ചു

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ പുതിയ ഉത്തരവ് പുറത്തിറക്കി ഗതാഗതവകുപ്പ്. സിഐടിയുവിന്‍റെ ആവശ്യം പരിഗണിച്ചാണ് നടപടി.
ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങളുടെ കാലാവധി 22 വര്‍ഷമായി പുതുക്കി. നേരത്തെ കാലാവധി 18 വര്‍ഷം എന്നതായിരുന്നു തീരുമാനം. ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍മാര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ ഹാജരാകേണ്ടതില്ല എന്നും പുതിയ ഉത്തരവില്‍ പറയുന്നു. 3000 അപേക്ഷകളില്‍ കൂടുതല്‍ കെട്ടിക്കിടക്കുന്നിടത്ത് 40 ടെസ്റ്റുകള്‍ അധികമായി നടത്തും.

കഴിഞ്ഞ ദിവസം സിഐടിയു നേതാക്കള്‍ ഗതാഗതമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന കാര്യങ്ങള്‍ കൂടി മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ വീണ്ടും ഉത്തരവ് പുതുക്കിയിരിക്കുന്നത്. പുതിയ ഉത്തരവിറങ്ങിയതിന്‍റെ പശ്ചാത്തലത്തില്‍ സമരം അവസാനിപ്പിക്കുന്നുവെന്ന് സിഐടിയു അറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post