ഇന്ന് മുതൽ 52 ദിവസം ട്രോളിംഗ് നിരോധനം

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ആരംഭിച്ചു. ഇന്നലെ രാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമാണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം. മത്സ്യത്തൊഴിലാളികള്‍ക്കും അവരെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി അറിയിച്ചിരുന്നു. അന്യസംസ്ഥാന ബോട്ടുകൾ കേരളാ തീരം വിട്ടുപോകണമെന്നും നിർദേശം നൽകിയിരുന്നു.

Post a Comment

Previous Post Next Post