ജമ്മു കശ്മീരില്‍ ബസ്സിന് നേര്‍ക്ക്‌ ഭീകരാക്രമണം; 9 തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു, 33 പേര്‍ക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരില്‍ ബസ്സിന് നേർക്ക് ഭീകരാക്രമണം. വെടിവയ്പില്‍ ഒമ്ബത് തീർത്ഥാടകർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച ശിവ്ഖോരിയിലേക്ക് തീർഥാടകരുമായി പോയ ബസിനു നേരെയാണ് ആക്രമണമുണ്ടായത്. ഭീകരാക്രമണത്തെത്തുടർന്ന് ബസ് മലയിടുക്കിലേക്ക് മറിഞ്ഞു. 

തീർത്ഥാടകരുമായി ശിവ്ഖോരി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ബസിനു നേരെ പോണിയിലെ തെര്യത്ത് ഗ്രാമത്തില്‍ വച്ച്‌ ആക്രമണമുണ്ടായതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ പിടിഐ റിപ്പോർട്ട് ചെയ്തു. പോലീസ്, സൈന്യം, അർദ്ധസൈനിക വിഭാഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം ആരംഭിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Post a Comment

Previous Post Next Post