ആധാര്‍ വിവരങ്ങള്‍ പുതുക്കൽ; സൗജന്യ സേവനം 2 ദിവസം കൂടി മാത്രം

UID കാര്‍ഡിലെ ഐഡന്റിറ്റി പ്രൂഫ് (PIO), അഡ്രസ് പ്രൂഫ് (POA) എന്നിവയ്ക്കുള്ള സൗജന്യ അപ്ഡേറ്റുകള്‍ ഉടന്‍ അവസാനിക്കും. 2024 ജൂണ്‍ 14നകം UIDAI പോര്‍ട്ടലിലൂടെ നിങ്ങളുടെ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്ത് നിങ്ങളുടെ വിവരങ്ങള്‍ അപ്ടുഡേറ്റ് ആണെന്ന് ഉറപ്പാക്കുക. പിന്നീട് ഏത് അപ്ഡേറ്റുകള്‍ക്കും 50 രൂപ ഫീസ് ബാധകമാണ്. 10 വർഷത്തിലേറെ പഴക്കമുള്ള ആധാര്‍ കാര്‍ഡാണ് പ്രധാനമായും അപ്ഡേറ്റ് ചെയ്യേണ്ടത്.

ആധാര്‍ വിവരങ്ങള്‍ പുതുക്കൽ; ചെയ്യേണ്ടത് ഇങ്ങനെ!
➣ myAadhaar portal തുറക്കുക
➣ 'ലോഗിൻ' ബട്ടൺ ക്ലിക്ക് ചെയ്യുക. ആധാർ നമ്പർ, കാപ്ചെ കോഡ് എന്നിവ ക്ലിക്ക് ചെയ്ത് സെൻഡ് OTPയിൽ ക്ലിക്ക് ചെയ്യുക.
➣ ഡോക്യുമെന്റ് അപ്ഡേറ്റ് ക്ലിക്ക് ചെയ്യുക.
➣ ഗൈഡ്ലൈൻ വായിച്ച ശേഷം നെക്സ്റ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
➣ പ്രൂഫ് ഐഡന്റിറ്റി/അഡ്രസ് പ്രൂഫ് ഡോക്യുമെന്റ് അപ്ലോഡ് ചെയ്യുക ശേഷം സബ്മിറ്റ് ക്ലിക്ക് ചെയ്യുക.

Post a Comment

Previous Post Next Post