കോഴിക്കോട് : വടകരയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥി നടന്നുപോയ ഉടൻ മതില്‍ തകര്‍ന്നുവീണു. തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
കനത്ത മഴയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ശരീരത്തിലേക്ക് മതില്‍ തകർന്നു വീണു. വടകര കുട്ടോത്താണ് സംഭവം. മേമുണ്ട ഹയര്‍ സെക്കൻ്ററി സ്കൂള്‍ വിദ്യാര്‍ത്ഥി റിഷാലിൻ്റെ ശരീരത്തിലേക്കാണ് മതില്‍ തകര്‍ന്നു വീണത്.വിദ്യാര്‍ത്ഥി അദ്ഭുതകരമായി രക്ഷപ്പെട്ടു. റിഷാല്‍ നടന്നുവരുമ്ബോള്‍ നിമിഷ നേരം കൊണ്ട് മതില്‍ തകർന്നു വീഴുകയായിരുന്നു.
വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്
Post a Comment