മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്ര മോദി സൗത്ത് ബ്ലോക്കിലെ ഓഫീസിലെത്തി ചുമതലയേറ്റു.
കിസാൻ നിധിയുടെ 17-ാം ഗഡു പുറത്തിറക്കുന്നതിന് അനുമതി നല്‍കുന്ന ഫയലിലാണ് പ്രധാനമന്ത്രി ആദ്യമായി ഒപ്പുവെച്ചത്. പദ്ധതി 9.3 കോടി കർഷകർക്ക് പ്രയോജനം ചെയ്യും, ഏകദേശം 20,000 കോടി രൂപ വിതരണം ചെയ്യും.
വരും കാലങ്ങളില്‍ കർഷകർക്കും കാർഷിക മേഖലയ്ക്കും വേണ്ടി കൂടുതല്‍ പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മോദി സർക്കാരിൻ്റെ ആദ്യ മന്ത്രിസഭാ യോഗവും തിങ്കളാഴ്ച ചേരും. മന്ത്രിസഭാ യോഗത്തിലും ചില സുപ്രധാന തീരുമാനങ്ങള്‍ സർക്കാർ കൈക്കൊള്ളുമെന്നാണ് കരുതുന്നത്. മന്ത്രിസഭാ യോഗത്തിന് മുമ്ബ് എല്ലാ മന്ത്രിമാർക്കും വകുപ്പുകള്‍ അനുവദിക്കുമെന്നും വിവരമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം 72 മന്ത്രിമാർ ഞായറാഴ്ച വൈകീട്ടാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്. എൻഡിഎ സർക്കാരില്‍ 30 കാബിനറ്റ് മന്ത്രിമാരും അഞ്ച് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 36 സഹമന്ത്രിമാരുമാണുള്ളത്. രണ്ടാം മോദി സർക്കാരിലുണ്ടായിരുന്ന രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിർമല സീതാരാമൻ, എസ് ജയശങ്കർ എന്നിവർ ഇത്തവണയും കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.
Post a Comment