കാനഡയിൽ അന്തരിച്ച ജോയൽ ജോർജിന്റെ സംസ്കാരം നാളെ


ചെമ്പേരി (കണ്ണൂർ): കാനഡയിൽ അന്തരിച്ച നെല്ലിക്കുറ്റി സ്വദേശി ജോയൽ ജോർജിന്റെ സംസ്കാരം നാളെ (11-06-2024-ചൊവ്വ) രാവിലെ നെല്ലിക്കുറ്റി സെൻ്റ് അഗസ്റ്റിൻസ് പള്ളിയിൽ നടക്കും.

രാവിലെ 10 മുതൽ പള്ളിയിൽ നടക്കുന്ന പൊതുദർശനത്തിനുശേഷമായിരിക്കും സംസ്കാരം. 

നെല്ലിക്കുറ്റി കൂവച്ചിയിലെ മുണ്ടയ്ക്കൽ ജോഷി-പാറമ്പുഴയിൽ റാണി ദമ്പതിമാരുടെ മകൻ ജോയൽ (28) കാനഡയിൽ ഉപരിപഠത്തിനുശേഷം ജോലിചെയ്തുവരികയായിരുന്നു. 

അസുഖബാധിതനായതിനെ തുടർന്ന് ചികിത്സയിലിരിക്കെ പത്ത് ദിവസം മുമ്പാണ് മരിച്ചത്‌.

കാനഡയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മൃതദേഹം നാളെ രാവിലെ ഒമ്പതോടെയായിരിക്കും നാട്ടിലെത്തിക്കുന്നത്. 

സഹോദരങ്ങൾ: ആഷ്‌ളിൻ (കാനഡ), ജോവിറ്റ (അധ്യാപിക, തളിപ്പറമ്പ്).

Post a Comment

Previous Post Next Post