ഡൽഹി: 2024 ലെ മെഡിക്കല് പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില് ഗ്രേസ് മാര്ക്കില് ആരോപണമുയര്ന്നവരുടെ ഫലം റദ്ദാക്കുമെന്ന് കേന്ദ്ര സര്ക്കാര് സുപ്രിംകോടതിയെ അറിയിച്ചു.
ഇവര്ക്ക് വീണ്ടും പരീക്ഷയെഴുതാന് അവസരം നല്കുമെന്നും സര്ക്കാര് കോടതിയെ അറിയിച്ചു.
പുനഃപരീക്ഷ ജൂണ് 23ന് നടക്കും. ഫലം ജൂണ് 30നും പ്രഖ്യാപിക്കും.
വിവിധ കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയ 1,563 വിദ്യാര്ഥികളുടെ ഫലമാണ് റദ്ദാക്കുക. മെയ് അഞ്ചിന് നാഷണല് ടെസ്റ്റിങ് ഏജന്സി രാജ്യത്ത് നടത്തിയ പരീക്ഷയില് ചോദ്യപേപ്പര് ചോര്ന്നെന്നും ഗ്രേസ് മാര്ക്ക് നല്കിയതില് അപാകതയുണ്ടെന്നും ചൂണ്ടിക്കാട്ടി രണ്ട് വിദ്യാര്ഥികള് നല്കിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
Post a Comment