കുവൈത്തിലുണ്ടായ ദുരന്തത്തിൽ മരിച്ചവരിൽ മറ്റൊരു കണ്ണൂർ സ്വദേശിയുടെ മരണവും സ്ഥിരീകരിച്ചു

കുവൈത്തിലുണ്ടായ ദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ വയക്കര സ്വദേശി നിധിനും. 26 കാരനായ നിധിൻ കുവൈത്തിൽ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു. മൂന്ന് വർഷമായി കുവൈത്തിലാണ് നിധിൻ. ജനുവരിയിൽ നാട്ടിൽ വന്നു മടങ്ങിയതായിരുന്നു നിധിൻ. നേരത്തെ, കോട്ടയം സ്വദേശി ഷിബു വർ​ഗീസും ചാവക്കാട് സ്വദേശി ബിനോയും മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. ഇന്ന് തന്നെ പോസ്റ്റ്മോർട്ടം കഴിഞ്ഞ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമെന്നാണ് വിവരം.

Post a Comment

Previous Post Next Post