വടകര:തലശേരി മൈനർ സെമിനാരി അസി. റെക്ടർ ഫാ. മനോജ് ഒറ്റപ്പാക്കൽ വാഹനാപകടത്തിൽ മരണപ്പെട്ടു. മൂന്ന് വൈദികർക്ക് പരിക്ക്
ഇന്ന് രാവിലെ അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം വടകര അടുത്ത് വച്ച് അപകടത്തിൽ പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഫാ ജോർജ് കരോട്ട്, ഫാ.പോൾ മുണ്ടോളിക്കൽ, ഫാ.ജോസഫ് പണ്ടാരപ്പറമ്പിൽ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. തലശ്ശേരി അതിരൂപതയിലെ പല ഇടവകകളിലും സ്ഥാപനങ്ങളുമായി സേവനമനുഷ്ഠിച്ച താങ്ങളുടെ പ്രിയപ്പെട്ട അച്ചന്മാരുടെ അപകടത്തിൽ തീരാ ദുഃഖത്തിൽ ആയിരിക്കുകയാണ് രൂപതാകുടുംബം.
വൈദിക ശുശ്രൂഷക്കൊപ്പം മൺ ചിത്രങ്ങൾ നിർമ്മിക്കുന്നതിലും ശ്രദ്ധ ആകർഷിച്ചിട്ടുള്ള വൈദികനാണ് ഫാദർ മനോജ് ഒറ്റപ്ലാക്കൽ.
കർഷകരുടെ പ്രശ്നങ്ങൾക്ക് വേണ്ടി എന്നും നിലകൊള്ളാനും ചൂഷണം ചെയ്യപ്പെടുന്ന കർഷകരുടെ സാഹചര്യങ്ങൾ സമൂഹ ശ്രദ്ധയിലേക്ക് എത്തിക്കാൻ പ്രത്യേകം മണ്ണിൽ വരച്ചുണ്ടാക്കിയ അച്ഛന്റെ ചിത്രങ്ങൾഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
Post a Comment