ചെമ്പേരി: കാട്ടുപോത്ത് പച്ചക്കറി ലോറിക്ക് നേരെ ആക്രമണം നടത്തി.ചെമ്പേരിക്കടുത്ത് പുറഞ്ഞാണില്‍ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.മൈസൂരില്‍ നിന്നും പച്ചക്കറിയുമായി വരികയായിരുന്നു ലോറി.റോഡില്‍ കാട്ടുപോത്തിനെ കണ്ട ഉടനെ ലോറി നിര്‍ത്തിയെങ്കിലും ഓടിവന്ന പോത്ത് ലോറിയുടെ ഡോറിന് കൊമ്പ്‌കൊണ്ട് ശക്തമായി കുത്തുകയായിരുന്നു.
ഡോറിന് കേടുപാടുകള്‍ സംഭവിച്ചു.ലോറി ആക്രമിച്ച പോത്ത് അടുത്ത പറമ്പിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു.വിവരമറിഞ്ഞ് കുടിയാന്‍മല പോലീസ് സ്ഥലത്തെത്തി.വര്‍ഷങ്ങളായി മലയോരമേഖലയില്‍ പച്ചക്കറി വിതരണം ചെയ്യുന്ന ലോറിയാണ് ആക്രമിച്ചത്.ഇത്തരമൊരു അനുഭവം ആദ്യത്തേതാണെന്ന് ലോറി ജീവനക്കാര്‍ പറഞ്ഞു.
Post a Comment