കണ്ണൂരിൽ കല്യാണസൽക്കാരത്തിനിടെ കയ്യാങ്കളി; മർദനമേറ്റയാൾ മരിച്ചു


കണ്ണൂർ: പള്ളിക്കുന്നിൽ വിവാഹസൽക്കാരത്തിനിടെയുണ്ടായ സംഘർഷത്തിൽ ഗുരുതരമായി മർദനമേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പള്ളിക്കുന്ന് രാജീവ് നഗർ കോളനിക്ക് സമീപത്തെ മാധവാലയത്തിൽ പി. സുമേശനാണ് മരിച്ചത്.
ഞായറാഴ്‌ച വൈകീട്ട് ബന്ധുവിന്റെ വീട്ടിൽ വെച്ച് നടന്ന വിവാഹ സൽക്കാരത്തിനിടെയാണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്. സൽക്കാരത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് സുമേശന് ക്രൂരമായി മർദനമേൽക്കുകയായിരുന്നു.
സംഘർഷത്തിന് ശേഷം തിരികെ സ്വന്തം വീട്ടിലെത്തിയ സുമേശൻ ഛർദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് വീട്ടുകാരും ബന്ധുക്കളും ചേർന്ന് ഉടൻ തന്നെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

Previous Post Next Post