പരിവാഹൻ സോഫ്റ്റ്‌വെയര്‍ പണിമുടക്കി; വാഹന ഉടമസ്ഥാവകാശ കൈമാറ്റം മുടങ്ങി, ആശ്വാസ നടപടിയുമായി എം.വി.ഡി


പരിവാഹൻ പോർട്ടലിലെ സാങ്കേതിക തടസ്സങ്ങള്‍ കാരണം പഴയ വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റം വൈകുന്ന സാഹചര്യത്തില്‍, അപേക്ഷകർക്ക് ആശ്വാസകരമായ നിർദേശവുമായി മോട്ടോർ വാഹന വകുപ്പ്.

അപേക്ഷകളില്‍ സ്വയമേവ അംഗീകാരം നല്‍കുന്ന ഓട്ടോ-അപ്രൂവല്‍ സംവിധാനത്തിലെ തകരാറും, ഇ-സൈൻ ചെയ്ത രേഖകള്‍ അപ്‌ലോഡ് ചെയ്യാൻ സാധിക്കാത്തതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇതിനാല്‍ സെക്കൻഡ് ഹാൻഡ് വാഹനങ്ങള്‍ വാങ്ങുന്നവരും വില്‍ക്കുന്നവരും കടുത്ത ദുരിതത്തിലായ പശ്ചാത്തലത്തിലാണ് ഓഫീസ് തലത്തില്‍ പുതിയ നടപടികള്‍ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയിരിക്കുന്നത്.
ഓണ്‍ലൈൻ വഴി രേഖകള്‍ സമർപ്പിക്കാൻ സാധിക്കാത്തവർ ആവശ്യമായ സർട്ടിഫിക്കറ്റുകളും രേഖകളും മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളില്‍ നേരിട്ട് എത്തിച്ചു നല്‍കാനാണ് എം.വി.ഡി നിർദേശിച്ചിരിക്കുന്നത്. നേരിട്ട് എത്താൻ കഴിയാത്തവർക്ക് ഇ-മെയില്‍ മാർഗ്ഗവും രേഖകള്‍ അയക്കാവുന്നതാണ്. അപേക്ഷകർ സമർപ്പിക്കുന്ന ഈ രേഖകള്‍ ഉദ്യോഗസ്ഥർ തന്നെ നേരിട്ട് സിസ്റ്റത്തിലേക്ക് അപ്‌ലോഡ് ചെയ്ത് പരിശോധന നടത്തുകയും, തടസ്സങ്ങള്‍ ഒഴിവാക്കി അപേക്ഷ പൂർത്തിയാക്കുകയും ചെയ്യും. സാങ്കേതിക തകരാർ പരിഹരിക്കുന്നത് വരെ ഈ താത്കാലിക സംവിധാനം തുടരാനാണ് അധികൃതരുടെ തീരുമാനം.

Post a Comment

Previous Post Next Post