കരുവഞ്ചാൽ: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 'സുവർണ കേരളം' ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ കരുവഞ്ചാൽ നിഷാ ലോട്ടറി ഏജൻസീസ് വിറ്റ ടിക്കറ്റിന് ലഭിച്ചു. ഇന്ന് നറുക്കെടുത്ത ഭാഗ്യക്കുറിയിൽ RK 661942 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്.
കരുവഞ്ചാൽ കേന്ദ്രമായി പ്രവർത്തിക്കുന്ന നിഷാ ലോട്ടറി ഏജൻസീസിന്റെ വിൽപ്പനയിലൂടെയാണ് ഭാഗ്യശാലിയെ തേടി ഒന്നാം സമ്മാനം എത്തിയിരിക്കുന്നത്. കരുവഞ്ചാലിന് പുറമെ പയ്യന്നൂർ, ചെറുപുഴ, ആലക്കോട്, ശ്രീകണ്ഠാപുരം, ചീമേനി എന്നിവിടങ്ങളിലും നിഷാ ലോട്ടറി ഏജൻസീസിന് ശാഖകളുണ്ട്.
സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയ ഭാഗ്യശാലിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഒന്നാം സമ്മാനം തങ്ങളുടെ ഏജൻസി വഴി വിറ്റ ടിക്കറ്റിന് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ഏജൻസി ഉടമകളും ജീവനക്കാരും നാട്ടുകാരും.

Post a Comment