കേരളത്തിന് തിരിച്ചടി: ജനശതാബ്ദി ട്രെയിനുകളുടെ 'സൂപ്പര്‍ഫാസ്റ്റ്' പദവി റദ്ദാക്കി; ഇനി വേഗതയും കുറയും ടിക്കറ്റ് നിരക്കും മാറും

 

വേഗതയില്ലാത്തത് മൂലം കേരളത്തിലോടുന്ന ജനശതാബ്ദി ട്രെയിനുകളുടെ സുപ്പർഫാസ്റ്റ് പദവി റെയില്‍വേ പിൻവലിച്ചു.

തിരുവനന്തപുരം - കണ്ണൂർ, തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവിയാണ് പിൻവലിച്ചത്.

തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിയുടെ 16380/79 എന്ന പുതിയ നമ്പറും തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയുടെ 16376/75 എന്ന പുതിയ നമ്പറും 2027 ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരും.

ലോകമാന്യ തിലക്-തിരുവനന്തപുരം ഗരീബ് രഥ്, എറണാകുളം-പറ്റ്ന ട്രെയിനുകളും ജനുവരിയില്‍ സാധാരണ എക്‌സ്പ്രസ് ട്രെയിനുകളായി മാറും. ലോകമാന്യതിലക്-തിരുവനന്തപുരം നോര്‍ത്ത് ബൈവീക്ക്‌ലി,യശ്വന്ത്പുര-തിരുവന്തപുരം നോര്‍ത്ത് എന്നിവയുള്‍പ്പെടെ ആറ് ട്രെയിനുകളെയാണ് ഇതിനോടകം സൂപ്പര്‍ഫാസ്റ്റില്‍ നിന്ന് തരംതാഴ്ത്തിയത്.

സൂപ്പർഫാസ്റ്റ് വേണ്ട ശരാശരി വേഗമായ 55 കിലോമീറ്റർ ഇല്ലാത്തതിനാലാണ് റെയില്‍വേയുടെ നടപടി. സൂപ്പര്‍ഫാസ്റ്റ് സര്‍ചാര്‍ജ് ഒഴിവാകുന്നത് മൂലം ടിക്കറ്റ് നിരക്ക് കുറയുന്നത് യാത്രക്കാർക്ക് ആശ്വാസമാണ്. എന്നാല്‍, നിലവില്‍ വൈകിയെത്തുന്ന ട്രെയിനുകള്‍ സൂപ്പർഫാസ്റ്റില്‍ നിന്ന് എക്സ്പ്രസാവുന്നതോടെ കൂടുതല്‍ വൈകുമോ എന്ന ആശങ്കയുണ്ട്.

Post a Comment

Previous Post Next Post