വന്ദേഭാരത് ഒക്യുപെൻസിയില്‍ ഞെട്ടിച്ച്‌ കേരളം; തിരുവനന്തപുരം-മംഗളൂരു സര്‍വ്വീസ് വൻ ഹിറ്റ്..കണക്ക് പുറത്ത്


2019 ലാണ് രാജ്യത്ത് വന്ദേഭാരത് ട്രെയിനുകള്‍ അവതരിപ്പിച്ചത്. ഇതുവരെ 160 വന്ദേഭാരത് സർവ്വീസുകള്‍ രാജ്യത്ത് സർവ്വീസ് നടത്തുന്നുണ്ട്.
വന്ദേഭാരത് ചെയർ കാറുകള്‍ക്ക് പുറമെ രാത്രിയാത്രക്ക് അനുയോജ്യമായ വന്ദേഭാരത് സ്ലീപ്പർ സർവ്വീസുകളും റെയില്‍വെ അവതരിപ്പിച്ചുകഴിഞ്ഞു. നിലവില്‍ മൂന്ന് റൂട്ടുകളിലാണ് സ്ലീപ്പർ ട്രെയിനുകള്‍ സർവ്വീസ് നടത്തുന്നത്.
എന്നിരുന്നാലും ഒക്യുപെൻസി നിരക്കില്‍ വന്ദേഭാരത് ചെയർകാർ സർവ്വീസുകള്‍ തന്നെയാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് എന്നാണ് റെയില്‍വെ അധികൃതർ വ്യക്തമാക്കുന്നത്. 2025-26 കാലയളവില്‍ 99.10 ശതമാനമായിരുന്നു ട്രെയിനുകളുടെ ഒക്യുപെൻസി നിരക്കെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. അതേസമയം രാജ്യത്ത് ആദ്യമായി അവതരിപ്പിച്ച ഹൌറ-കാമാഖ്യ വന്ദേഭാരത് സ്ലീപ്പറും ഒക്യുപെൻസി നിരക്കില്‍ ഒട്ടും പിന്നില്ലല്ല. 114.54 ശതമാനമാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ ട്രെയിനിൻ്റെ ഒക്യുപെൻസി റേറ്റ്.

Post a Comment

Previous Post Next Post