ഇതാണ് നമ്മള്‍ സ്വപ്നം കണ്ട മുതലാളി! തുണിക്കടയിലെ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ ദീപാവലി സമ്മാനം


സുറത്ത്: ദീപാവലിയോട് അനുബന്ധിച്ച്‌ തന്റെ സ്ഥാപനത്തിലെ ഓരോ ജീവനക്കാർക്കും ഒരു ലക്ഷം രൂപ ബോണസായി നല്‍കി ഗുജറാത്ത് ആസ്ഥാനമായുള്ള ഒരു വസ്ത്ര വ്യാപാരി.
സൂറത്തില്‍ വസ്ത്രവ്യാപാരം നടത്തുന്ന രാംസ്വരൂപ് മുണ്ടെയാണ് പതിവായി നല്‍കി വന്നിരുന്ന സമ്മാനങ്ങളും മധുരപലഹാരങ്ങളും ഒഴിവാക്കി 20 ജീവനക്കാർക്ക് ഒരു ലക്ഷത്തോളം രൂപ ബോണസായി വിതരണം ചെയ്തത്. അപ്രതീക്ഷിതമായി ലഭിച്ച സമ്മാനത്തില്‍ എല്ലാ ജിവനക്കാരും ഞെട്ടി. ചിലർ സന്തോഷം കൊണ്ട് പൊട്ടിക്കരയുകയും ചെയ്തു.
ജീവനക്കാർക്ക് ദീപാവലി സമ്മാനം നല്‍കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 10, 20, 50, 100, 200, 500 എന്നീ കറൻസികളുടെ നോട്ടുകെട്ടുകളാണ് ജീവനക്കാർക്ക് നല്‍കുന്നത്. വെള്ളിനിറത്തിലുള്ള ട്രേയിലുണ്ടായിരുന്ന നോട്ടുകെട്ടുകള്‍ കണ്ട് ജീവനക്കാർ അമ്പരക്കുന്നത് വീഡിയോയില്‍ കാണാം. മുണ്ടെ ബോണസുകള്‍ വിതരണം ചെയ്യാൻ തുടങ്ങിയപ്പോള്‍ ജീവനക്കാരുടെ അമ്പരപ്പ് പെട്ടെന്നുതന്നെ സന്തോഷത്തിന് വഴിമാറി. ചില ജീവനക്കാർ വികാരഭരിതരാകുന്നതും വീഡിയോയില്‍ കാണാം.

Post a Comment

Previous Post Next Post