ആലക്കോട് പഞ്ചായത്ത് കേരളോത്സവം ഇന്ന് മുതൽ; മത്സരക്രമങ്ങളും വേദികളും പ്രഖ്യാപിച്ചു


ആലക്കോട്: ആലക്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമാകുന്നു. നവംബർ 1 മുതൽ 15 വരെ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലായി കായിക-കലാ മത്സരങ്ങൾ നടക്കും.
നവംബർ ഒന്നിന് ഫുട്ബോൾ, നീന്തൽ മത്സരങ്ങൾ നടുപ്പറമ്പിൽ സ്പോർട്സ് സിറ്റിയിലും അത്‌ലറ്റിക്സ് മത്സരങ്ങൾ ആലക്കോട് എൻ.എസ്.എസ് സ്കൂൾ ഗ്രൗണ്ടിലും അരങ്ങേറും. നവംബർ ഏഴിന് കബഡി, വടംവലി മത്സരങ്ങൾ അരങ്ങത്തും ഷട്ടിൽ മത്സരം പെരിങ്ങാലയിലും നടക്കും.
നവംബർ എട്ടിന് അലന്താംവളപ്പിൽ ക്രിക്കറ്റ് മത്സരവും ആലക്കോട് സെന്റ് മേരീസ് പള്ളി ഗ്രൗണ്ടിൽ വോളിബോൾ മത്സരവും സംഘടിപ്പിക്കും. നവംബർ 14-ന് രചനാ മത്സരങ്ങൾ, ചെസ്സ്, പഞ്ചഗുസ്തി എന്നിവ പഞ്ചായത്ത് ഹാളിലും കളരിപ്പയറ്റ് ആലക്കോടും നടക്കും.
കേരളോത്സവത്തിന്റെ സമാപന ദിവസമായ നവംബർ 15-ന് കലാമത്സരങ്ങൾ ആലക്കോട് എൻ.എസ്.എസ് സ്കൂളിൽ വെച്ച് അരങ്ങേറും.
മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്ട്രേഷനായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു:
 * 9207485412
 * 9496420113
 * 7025504912

Post a Comment

Previous Post Next Post