കുല്‍ഗാം ഭീകരാക്രമണം: ഭീകരര്‍ ഉപയോഗിച്ചത് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ പോലും തുളച്ചുകയറാൻ ശേഷിയുള്ള പ്രത്യേക വെടിയുണ്ട


ജമ്മു കശ്മീർ: കുല്‍ഗാമിലെ ഭീകരാക്രമണത്തില്‍ തിരച്ചില്‍ അഞ്ചാം ദിവസത്തില്‍. ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ പങ്ക് എൻഐഎ പരിശോധിച്ചു വരികയാണ്.

ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ പോലും തുളച്ചുകയറാൻ ശേഷിയുള്ള പ്രത്യേക വെടിയുണ്ടകളാണ് ഭീകരർ ഉപയോഗിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ബൈക്കിലാണ് അക്രമികള്‍ എത്തിയതെന്ന പ്രാഥമിക നിഗമനം സുരക്ഷാ ഏജൻസികള്‍ തള്ളി.
സമീപത്തെ ചതുപ്പുനിലത്തിലൂടെയും മരങ്ങള്‍ക്കിടയിലൂടെയും കാല്‍നടയായെത്തിയ ഭീകരർ വെടിയുതിർത്ത ശേഷം വനമേഖലയിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്ന് കണ്ടെത്തി. ഡ്രോണുകളും ഡോഗ് സ്ക്വാഡും ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായി ഉപയോഗിച്ചാണ് പരിശോധന. സംഭവത്തില്‍ പ്രദേശവാസികളായ 500 ഓളം പേർ പൊലീസ് ചോദ്യം ചെയ്തു. ഭീകരർക്ക് പ്രാദേശിക സഹായം ലഭിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

Post a Comment

Previous Post Next Post