കൊല്ലം: വിദേശത്ത് വെച്ച് കൊല്ലം നീണ്ടകര സ്വദേശിനിയായ ഭാര്യയെ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍.
ചവറ പരിമണം സ്വദേശി നന്ദു ഗണേഷ് (29) അറസ്റ്റിലായത്. വിദേശത്ത് നിന്നെത്തിയ പ്രതിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു.
മണ്ണാത്തറ സ്വദേശിനിയായ 24കാരി അഞ്ജുവാണ് ഭർത്താവിന്റെ ക്രൂരമായ പീഡനത്തിനിരയായതായി പരാതി നല്‍കിയത്. സ്ത്രീധനം കുറഞ്ഞുപോയെന്നും സൗന്ദര്യം കുറവാണെന്നും ആരോപിച്ചായിരുന്നു ഭർത്താവ് മർദിച്ചതെന്നാണ് യുവതിയുടെ പരാതി. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ സ്ത്രീധനത്തിന്റെ പേരില്‍ ഭർതൃവീട്ടില്‍ നിന്ന് മാനസിക പീഡനം ആരംഭിച്ചതായും യുവതി ആരോപിക്കുന്നു.
ജൂലൈ 27നായിരുന്നു അഞ്ജുവിന്റെയും നീണ്ടകര സ്വദേശിയായ നന്ദു ഗണേഷിൻ്റെയും വിവാഹം. വിവാഹത്തിന് പിന്നാലെ സ്ത്രീധനത്തിന്റെ പേരില്‍ ഭർത്താവും മാതാപിതാക്കളും മാനസികമായി ഉപദ്രവിച്ചെന്നാണ് പരാതി. പിന്നീട് നന്ദു സൗദി അറേബ്യയിലേക്ക് ജോലിക്കായി പോയി. ഇതിനിടയിലും ഫോണ്‍വിളികളിലൂടെയും വീഡിയോ കോളുകളിലൂടെയും പീഡനം തുടർന്നതായി യുവതി പറയുന്നു.

Post a Comment