കണ്ണൂരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി...



കണ്ണൂരില്‍ മയ്യിലിന് സമീപം മുണ്ടേരി മാണിയൂർ തോട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കുവച്ചിക്കുന്ന് സ്വദേശി സർഗത്തില്‍ കെ ഷമല്‍ (27) ആണ് മരിച്ചത്. മുണ്ടേരി- മാണിയൂർ എടവച്ചാല്‍ തോട്ടിലാണ് ഷമലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം.
മയ്യില്‍ പൊലീസും ചക്കരക്കല്‍ പൊലീസും സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികള്‍ക്കായി പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Post a Comment

Previous Post Next Post