കോഴിക്കോട്: യുവജനങ്ങള്‍ക്ക് വിവാഹ രജിസ്‌ട്രേഷൻ സംഘടിപ്പിച്ച് ക്ഷേത്രം. വെറും 1500 പേരെ പ്രതീക്ഷിച്ചയിടത്ത് എത്തിയത് അഞ്ചിരട്ടിയിലധികം ആളുകള്‍.
രജിസ്‌ട്രേഷന് ആളുകള്‍ കൂടിയതോടെ തൊട്ടടുത്ത് ദേശീയപാതയിലും ജനത്തിരക്കേറി. കോഴിക്കോട് കാരന്തൂർ ഹരഹര മഹാദേവക്ഷേത്രം ഭാരവാഹികള്‍ സംഘടിപ്പിച്ച വിവാഹ രജിസ്‌ട്രേഷൻ ക്യാമ്പാണ് ജനത്തിരക്കുകൊണ്ട് വാർത്തയായത്.
വിവാഹ രജിസ്‌ട്രേഷൻ നടത്തുന്നതായി ആഴ്‌ചകള്‍ക്ക് മുൻപുതന്നെ ക്ഷേത്രഭാരവാഹികള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇതറിഞ്ഞ് തങ്ങളുടെ മക്കള്‍ക്കായി മറ്റ് ജില്ലകളില്‍ നിന്നുപോലും ആളുകളെത്തിയതോടെയാണ് സ്ഥലത്ത് വൻ ജനത്തിരക്കായത്. 1500 പേരെ മാത്രമാണ് ക്ഷേത്ര ഭാരവാഹികള്‍ പ്രതീക്ഷിച്ചത്. എന്നാല്‍ സൗജന്യ രജിസ്‌ട്രേഷൻ തേടിയെത്തിയവർ ക്ഷേത്രവളപ്പും കടന്ന് ദേശീയപാതയിലെ രണ്ട് ബസ് സ്റ്റോപ്പും കടന്ന്‌നീണ്ടുപോയി. റോഡില്‍ ജനത്തിരക്ക് ഏറിയതോടെ പൊലീസിനും ഇടപെടേണ്ടി വന്നു.
Post a Comment