സംസ്ഥാനത്ത് സ്കൂൾ ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 8 മുതൽ; അവധി 18 മുതൽ


തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഈ അധ്യയന വർഷത്തെ ക്രിസ്മസ് (രണ്ടാം പാദവാർഷിക) പരീക്ഷാ തീയതികൾ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. ഡിസംബർ 8 മുതൽ 17 വരെയാണ് സ്കൂളുകളിൽ പരീക്ഷകൾ നടക്കുക.
എൽ.പി വിഭാഗം വിദ്യാർഥികൾക്ക് ഡിസംബർ 11 മുതൽ 17 വരെയായിരിക്കും പരീക്ഷ. പരീക്ഷകൾ പൂർത്തിയായ ശേഷം ഡിസംബർ 18-ന് സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ നടക്കും. തുടർന്ന് ക്രിസ്മസ് അവധിക്കായി വിദ്യാലയങ്ങൾ അടയ്ക്കും.
10 ദിവസത്തെ അവധിക്ക് ശേഷം ഡിസംബർ 28-ന് സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിശദമായ ടൈംടേബിൾ സ്കൂളുകൾ വഴി ഉടൻ ലഭ്യമാക്കും.

Post a Comment

Previous Post Next Post