തൃശൂർ : മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിസിൻ വാർഡിനോട് ചേർന്ന ശുചിമുറിയില്‍ ചികിത്സയിലിരുന്ന 77കാരനെ മരിച്ച നിലയില്‍ കണ്ടെത്തി.
ഈ മാസം 16ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാക്കുട്ടി റാവുത്തറെയാണ് ശനിയാഴ്ച നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്.വ്യാഴാഴ്ച മുതലാണ് മാക്കുട്ടി റാവുത്തറെ വാർഡില്‍ നിന്ന് കാണാതായത്. രോഗിയെ കാണാനില്ലെന്ന് വ്യക്തമായതോടെ മെഡിക്കല്‍ കോളേജ് അധികൃതർ പൊലീസില്‍ പരാതി നല്‍കി. തുടർന്ന് നടത്തിയ പരിശോധനയിലാണ് മെഡിസിൻ വാർഡിലെ ശുചിമുറിയില്‍ മൃതദേഹം കണ്ടെത്തിയത്.അജ്ഞാത രോഗിയായാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. മരിച്ചയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും ഇയാള്‍ക്ക് കൂട്ടിരിപ്പുകാർ ഉണ്ടായിരുന്നില്ലെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.
മൃതദേഹം കണ്ടെത്തുന്നതിന് തലേദിവസവും പ്രസ്തുത ശുചിമുറി വൃത്തിയാക്കിയിരുന്നുവെന്നുമാണ് സൂപ്രണ്ടിന്റെ വിശദീകരണം.പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് രോഗി മരിച്ചിട്ട് 36 മണിക്കൂറോളം ആയെന്നു സ്ഥിരീകരിച്ചതെന്ന് റിപ്പോർട്ടില്‍ പറയുന്നു. ഒന്നര ദിവസത്തോളം ശുചിമുറി വൃത്തിയാക്കിയില്ലേ എന്ന ചോദ്യം ഉയർന്നിട്ടുണ്ട്. 20ന് ശുചിമുറി വൃത്തിയാക്കി എന്നതാണ് സൂപ്രണ്ട് ഡോ. ലിജോയുടെ വിശദീകരണം.എല്ലാ ദിവസവും ശുചിമുറി വൃത്തിയാക്കുന്നുണ്ടെന്നും ഡോക്ടർ പറഞ്ഞു.
സിസിടിവികള്‍ പരിശോധിച്ച് രോഗി എങ്ങോട്ട് പോയെന്ന് കണ്ടെത്താൻ ശ്രമിച്ചുവെന്നും 19ന് രോഗിയെ കാണാതായി 21ന് മരിച്ച നിലയില്‍ കണ്ടെത്തുന്നതുവരെ ശുചിമുറി വൃത്തിയാക്കിയില്ലേ എന്ന് ജീവനക്കാരോട് ചോദിച്ചുവെന്നും സൂപ്രണ്ട് പറഞ്ഞു. എന്നാല്‍, വൃത്തിയാക്കി എന്ന മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം അറിയിച്ചു. തൃശൂർ മെഡിക്കല്‍ കോളേജിലെ ശുചിമുറികളുടെ ശോചനീയാവസ്ഥയെ കുറിച്ച് മുമ്പും പരാതികള്‍ ഉയർന്നിരുന്നുവെന്നും അവ പരിഹരിക്കാൻ നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും ഡോ. ലിജോ വ്യക്തമാക്കി.An elderly patient was found dead in a toilet near the medi
Post a Comment