ആലക്കോട് തിരുനാൾ 2027: സ്റ്റേജ് പരിപാടികൾ പ്രഖ്യാപിച്ചു; റിമി ടോമിയും സൂരജ് സന്തോഷും ഉൾപ്പെടെ പ്രമുഖർ വേദിയിലെത്തും

 





ആലക്കോട്: ആലക്കോട് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാൾ മഹോത്സവത്തോടനുബന്ധിച്ച് (2026 ഡിസംബർ 31 മുതൽ 2027 ജനുവരി 10 വരെ) അരങ്ങേറുന്ന മെഗാ സ്റ്റേജ് പരിപാടികൾ പള്ളിമുറ്റത്ത് നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചു.

നാടിനെ സംഗീതസാന്ദ്രമാക്കാൻ പ്രമുഖ താരനിരയാണ് ഇത്തവണ തിരുനാൾ വേദിയിലെത്തുന്നത്. ജനുവരി 8 വെള്ളിയാഴ്ച 'ഊരുമി' (URUMI) അവതരിപ്പിക്കുന്ന ലൈവ് പെർഫോമൻസോടെയാണ് പ്രധാന സ്റ്റേജ് പരിപാടികൾക്ക് തുടക്കമാകുന്നത്. ജനുവരി 9 ശനിയാഴ്ച പ്രശസ്ത ഗായിക റിമി ടോമി നയിക്കുന്ന ഗാനമേളയും (Rimi Tomy Live), സമാപന ദിവസമായ ജനുവരി 10 ഞായറാഴ്ച പിന്നണി ഗായകൻ സൂരജ് സന്തോഷിന്റെ സംഗീതനിശയും (Sooraj Santhosh Live) അരങ്ങേറും.



ആലക്കോട് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാൾ മഹോത്സവത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പ്രധാന സ്റ്റേജ് പരിപാടികളുടെ വിവരങ്ങൾ താഴെ നൽകുന്നു:


2027 ജനുവരി 08 (വെള്ളി): ഉറുമി (URUMI) ലൈവ് പെർഫോമൻസ്

2027 ജനുവരി 09 (ശനി): റിമി ടോമി ലൈവ് (Rimi Tomy Live)

2027 ജനുവരി 10 (ഞായർ): സൂരജ് സന്തോഷ് ലൈവ് (Sooraj Santhosh Live)

കൂടുതൽ വിവരങ്ങളും വാർത്തകളും ഉടൻ നൽകാം.



Post a Comment

Previous Post Next Post