20 അല്ല ഇനി 25 കോടി, ക്രിസ്മസ്-ന്യൂഇയര്‍ ബംപര്‍ ലോട്ടറിയുടെ സമ്മാനത്തുക ഉയര്‍ത്തി: ടിക്കറ്റ് വില്‍പന നവംബര്‍ 28 മുതല്‍


തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ ക്രിസ്മസ്-ന്യൂ ഇയർ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയായി ഉയർത്തി.

കഴിഞ്ഞ വർഷം വരെ 20 കോടിയായിരുന്ന സമ്മാനത്തുകയില്‍ 5 കോടി രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. ഓണം ബംപറിന് തുല്യമായ ഒന്നാം സമ്മാനം നല്‍കുന്നതോടെ ഭാഗ്യാന്വേഷികള്‍ക്കായി വലിയ സമ്മാനമഴയ്ക്കാണ് ഭാഗ്യക്കുറി വകുപ്പ് കളമൊരുക്കുന്നത്.
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച്‌ പുറത്തിറക്കുന്ന ഈ ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് 2027 ഫെബ്രുവരി 1-ന് നടക്കും. ലോട്ടറി ഏജൻസികള്‍ മുഖേനയുള്ള ടിക്കറ്റ് വിതരണത്തിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. മുൻവർഷങ്ങളേക്കാള്‍ കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിച്ച്‌ വിപണിയില്‍ നിന്ന് ഉയർന്ന വരുമാനം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്.

Post a Comment

Previous Post Next Post