കൊച്ചി: ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമിടുന്ന ധൻതേരാസ് ദിനത്തിൽ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് 1,960 രൂപയും ഗ്രാമിന് 245 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്.
ഇതോടെ സംസ്ഥാനത്ത് 22 കാരറ്റ് സ്വർണം ഗ്രാമിന് 13,140 രൂപയിലും പവന് 1,05,120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഉത്സവ സീസണിലെ ഈ അപ്രതീക്ഷിത വിലക്കുറവ് സാധാരണക്കാരായ ഉപഭോക്താക്കൾക്കും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നവർക്കും വലിയ ആശ്വാസമായി. സ്വർണം വാങ്ങുന്നത് ശുഭകരമായി കരുതുന്ന ധൻതേരാസ് ദിനത്തിലെ ഈ വിലയിടിവ് വിപണിയിൽ വൻ തിരക്കിന് വഴിയൊരുക്കിയിട്ടുണ്ട്. എന്നാൽ വിപണിയിലെ ഈ താഴ്ച സ്വർണത്തിൽ പണമിറക്കിയ നിക്ഷേപകർക്ക് തിരിച്ചടിയായി.
സ്വർണവില കുത്തനെ കുറഞ്ഞപ്പോൾ വെള്ളി നിരക്കിൽ നേരിയ വർധനവുണ്ടായി. ഗ്രാമിന് 210 രൂപ നിരക്കിലാണ് സംസ്ഥാനത്ത് വെള്ളിയുടെ വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചതെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
Post a Comment